News One Thrissur
Updates

പുനർ നിർമ്മിച്ച പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഒന്നാംഘട്ട സമർപ്പണം നാളെ 

അരിമ്പൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തികളുടെ ഒന്നാംഘട്ട സമർപ്പണ ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിക്കും. ശോചനീയാവസ്ഥയിലായിരുന്ന ക്ഷേത്രം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ക്ഷേത്രത്തിൻറെ മുഖ മണ്ഡപവും ചുറ്റമ്പല ത്തിന്റെ ഒരു ഭാഗവുമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. തൂണുകളും ചുമരും ശില ഉപയോഗിച്ചാണ് നിർമ്മാണം.

മേൽക്കൂര മരവും ഓടും ഉപയോഗിച്ച് മേഞ്ഞിട്ടുണ്ട്. മുഖമണ്ഡപത്തിൽ ബലിക്കല്ല് നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ ഉപദേവനായ ഗണപതിയ്ക്ക് ശിലയിൽ തീർത്ത കോവിലുണ്ട്. ഉത്സവം ഏതാനും വർഷങ്ങളായി ചടങ്ങായി നടത്തിയാണ് ധന സമാഹരണം നടത്തിയത്.  വെള്ളിയാഴ്ച ശുദ്ധി കലശം, ശനിയാഴ്ച വിശേഷാൽ പൂജകൾ, ഞായറാഴ്ച രാവിലെ എട്ടിന് ഗണപതി പ്രതിഷ്ഠ. തുടർന്ന് ബലിക്കൽ സമർപ്പണം, ബ്രഹ്മകലശാഭി ഷേകം, ഗോളക സമർപ്പണം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Related posts

എടത്തിരുത്തിയിൽ വിദേശമദ്യം പിടികൂടി; പ്രതിയെ പിടിച്ചത് സാഹസികമായി

Sudheer K

അന്തിക്കാട് വടക്കേക്കര ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ.

Sudheer K

കൊടുങ്ങല്ലൂരിൽ ബി.ജെ.പി. നേതാക്കക്കൾക്കെതിരെ പൊലീസ് 107 വകുപ്പ് ചുമത്തി കേസടുത്തു.

Sudheer K

Leave a Comment

error: Content is protected !!