തൃപ്രയാർ: നാട്ടിക സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ കീഴിൽ ടെമ്പിൾ റോഡിൽ പോളി ജംഗ്ഷനിൽ നീതി ഷോപ്പിംഗ് വില്ലേജ് വ്യാഴാഴ്ച രാവിലെ 9. 30ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും.നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ ആദ്യ വില്പന നടത്തും. സംഘം പ്രസിഡണ്ട് അനിൽ പുളിക്കൽ അധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ അഡ്വക്കേറ്റ് എ.യു. രഘുരാമ പണിക്കർ സി.പി. സാലിഹ് എന്നിവർ വിശിഷ്ട സാന്നിധ്യവും ശ്രീദേവി മാധവൻ, റസീന ഖാലിദ്,പി.വി. സെന്തിൽ കുമാർ എന്നിവർ സാന്നിധ്യവും അരുളും. നിത്യജീവിതത്തിലെ നിത്യോപയോഗ സാധനങ്ങൾ ഭൂരിഭാഗവും ഒരു കുടക്കീഴിൽ വരുന്ന സ്ഥാപനമാണ് നീതി ഷോപ്പിംഗ് വില്ലേജ് മികച്ച ഗുണമേന്മയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാത്ത വില നിലവാരവും ഷോപ്പിംഗ് വില്ലേജിന്റെ പ്രത്യേകതയാണ്. പലസാധനങ്ങൾക്കും എംആർപി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവിടെ വിൽപ്പന നടക്കുക.
പലചരക്ക്, പച്ചക്കറി, ഫ്രൂട്സ്, ജെന്റ്സ് ഗാർമെന്റ്സ്, വസ്ത്രാലയ, ബോട്ടിക്, ഗിഫ്റ്റ്, ടോയ്‌സ്, സ്റ്റേഷനറി, ചെരുപ്പ്, ബാഗ്, ഫാൻസി, ഫാഷൻ ഡിസൈനിങ് സ്റ്റുഡിയോ, കറി പോയിന്റ്, പൊറോട്ട ചപ്പാത്തി ഹോൾസെയിൽ, ചായ, ജ്യൂസ്, ഷെയ്ക്ക്, ഐസ്ക്രീം, ഫലൂദ, ഷവർമ, മോജിറ്റോ, സ്നാക്സ്, മലബാർ വിഭവങ്ങൾ, ബിരിയാണി, എന്നിവയാണ് ഈ സ്ഥാപനത്തിലൂടെ ലഭ്യമാകുക.