ഇരിങ്ങാലക്കുട: അണ്ടർ 16 അന്തർജില്ല മത്സരങ്ങളിൽ തൃശൂരിനെ പ്രതിനിധീകരിച്ചു കളിച്ചതിന് കിട്ടിയ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് സംഭാവന ചെയ്ത് വിദ്യാർത്ഥി മാതൃകയായി. ആനന്ദപുരം സെൻ്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് നബീൽ ആണ് തനിക്ക് ലഭിച്ച പ്രതിഫലം വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മാപ്രാണം സ്വദേശിയും അന്തിക്കാട് പൊലീസ്റ്റേഷനിലെ സീനിയർ സി പി ഒ യുമായ കല്ലൂപറമ്പിൽ ഷാനവാസിൻ്റെയും കാമിലയുടെയും മകനാണ് നബീൽ. അണ്ടർ 14 മത്സരങ്ങളിലും തിളങ്ങും താരമാണ് നെബീൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദുവിന് മുഹമ്മദ് നബീലിൽ തുക കൈമാറിയത്.