News One Thrissur
Kerala

തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് പ്രവർത്തനം തുടങ്ങി 

തൃപ്രയാർ: നാട്ടിക സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ കീഴിൽ തൃപ്രയാറിൽ ആരംഭിച്ച നീതി ഷോപ്പിംഗ് വില്ലേജ് സഹകരണ രംഗത്തെ മികച്ച മാതൃകയാണെന്നും ഇത് മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു കുടക്കീഴിൽ മനുഷ്യനു ആവശ്യമായ വസ്തുക്കൾ നിത്യജീവിതത്തിലെ നിത്യോപയോഗ സാധനങ്ങൾ ഒരുമിച്ചു വരുന്നു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് എന്ന സഹകരണ സംരംഭം ജനകീയ സംരംഭം ആകുമെന്നും നാടിന്റെ സംരംഭം ആകുമെന്നും തൃപ്രയാർ നീതി ഷോപ്പിംഗ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ട് വി. ഡി. സതീശൻ പറഞ്ഞു.

സി.സി. മുകുന്ദൻ എംഎൽഎ ആദ്യ വില്പന നിർവഹിച്ചു. സംഘം പ്രസിഡൻ്റ് അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. സി.പി.സാലിഹ്, ശ്രീദേവി മാധവൻ, റസീന ഖാലിദ്, സംഘം ഡയറക്ടർ ലിജി നിതിൻ, എം.വി. വിമൽകുമാർ, സംഘം സെക്രട്ടറി കെ.ആർ. രാഗി എന്നിവർ സംസാരിച്ചു. മികച്ച ഗുണമേന്മയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാത്ത വില നിലവാരവും ഷോപ്പിംഗ് വില്ലേജിന്റെ പ്രത്യേകതയാണ്. ഉൽപ്പന്നങ്ങൾക്ക് എംആർപി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവിടെ ലഭിക്കുക. പലചരക്ക്, പച്ചക്കറി, ഫ്രൂട്സ്,ജെന്റ്സ് ഗാർമെന്റ്സ്, വസ്ത്രാലയ, ബോട്ടിക്, ഗിഫ്റ്റ്, ടോയ്‌സ്, സ്റ്റേഷനറി, ചെരുപ്പ്, ബാഗ്, ഫാൻസി, ഫാഷൻ ഡിസൈനിങ്, സ്റ്റുഡിയോ, കറി പോയിന്റ്, പെറോട്ട, ചപ്പാത്തി ഹോൾസെയിൽ, ചായ, ജ്യൂസ്, ഷെയ്ക്ക്, ഐസ്ക്രീം, ഫലൂദ, ഷവർമ, മോജിറ്റോ, സ്നാക്സ്, മലബാർ വിഭവങ്ങൾ, ബിരിയാണി എന്നിവയുംഈ സ്ഥാപനത്തിലൂടെ ലഭ്യമാകും.

Related posts

മാധവ മേനോൻ അന്തരിച്ചു.

Sudheer K

ജവാൻ ബീഡിയുടെ സ്ഥാപകൻ പടിഞ്ഞാറെ വീട്ടിൽ അലി മുഹമ്മദ് (ജവാൻ അലി ) അന്തരിച്ചു.

Sudheer K

നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ പദ്ധതിയിലൂടെ നിർമിക്കുന്ന രണ്ടാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. 

Sudheer K

Leave a Comment

error: Content is protected !!