ചാവക്കാട്: മണത്തല അയിനിപ്പുള്ളിയിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പിൽത്താഴം അംഗൻവാടിക്കടുത്ത് കരുമത്തിൽ സുനിൽകുമാറിൻ്റെ ഭാര്യ ശിൽപ്പ (35) യാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ യായിരുന്നു സംഭവം. വീടിൻ്റെ അടുക്കള ഭാഗത്തെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
previous post