ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്‌ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ് ഖത്തറിൽ അന്തരിച്ചു. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇവിടെചികിത്സയിലിരിക്കെയാണ് മരണം.
മൃതദേഹം നാട്ടിലെ ത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാമില. മക്കൾ: ശിഹാബ്, രഹന. മരുമകൻ: അൽത്തമിഷ് (യുകെ). സഹോദരങ്ങൾ: ഹൈദർ, യുസുഫ് ( പറമ്പൻസ് ഹോട്ടൽ), നാസർ ( പറമ്പൻസ് ടൈൽസ് ), ഐഷാബി, റൈഹാനത്ത്