പെരിങ്ങോട്ടുകര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ച തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശുഭ സുരേഷ്, സ്മിത അജയകുമാർ, ജനപ്രതിനിധികളായ ഷീന പറയങ്ങാട്ടിൽ, കെ. രാമചന്ദ്രൻ, സീന അനിൽകുമാർ, സീനത്ത് മുഹമ്മദാലി, സി.കെ. കൃഷ്ണകുമാർ, ടി.ബി. മായ, സെൽജി ഷാജു, സി.ആർ. രമേഷ്, രജനി തിലകൻ, പി.എസ്. നജീബ്, ലത മോഹൻ, അബ്ദുൾ ജലീൽ, ആന്റോ തൊറയൻ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ.എം. ജയദേവൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. സുഷമ എന്നിവർ സംസാരിച്ചു.
next post