തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം 8 ആം വാർഡിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ അനിത ടീച്ചർ ചടങ്ങിൽ മുഖ്യാതിഥിയായി. 5,25000 രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത് . കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ കിയോസ്ക്കുകൾ സ്ഥാപിച്ച് വരികയാണ്. നിലവിൽ 5 വാട്ടർ കിയോസ്കുകൾ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ താമസിക്കുന്ന സങ്കേതങ്ങളിലേക്കുള്ള 5 കിയോസ്ക്കുകളുടെ പണി അവസാന ഘട്ടത്തിലാണ്. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ കെ.കെ. സൈനുദ്ധീൻ, അസി. സെക്രട്ടറി ചന്ദ്രമതി, പ്രൊജക്റ്റ് അസിസ്റ്റന്റ് റിഹാസ്, കിയോസ്ക്, മൈമൂന വലിയകത്ത്, ഷംന വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു. വലിയകത്ത് മൈമൂനത്ത് അനുവദിച്ച സ്ഥലത്താണ് വാട്ടർ കിയോസ്ക് സ്ഥാപിച്ചിട്ടുള്ളത്.
previous post