News One Thrissur
Kerala

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞാണി: പെരുമ്പുഴയിൽ രണ്ടാമത്തെ പാലത്തിനു സമീപത്തെ ഹൈലെവൽ കനാലിൽ (പാലക്കുഴി) വയോധികൻ്റെ മൃതദേഹം കണ്ടെത്തി. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ (72) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ അയ്യന്തോൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഉച്ചയോടെ പെരുമ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൂത്തോൾ മാവേലി സ്റ്റോർ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: എൽസി. മകൾ: ഷിൻ്റു.

Related posts

വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ച് വാർഡ് മെമ്പർ ആന്റോ തൊറയൻ

Sudheer K

വാടാനപ്പള്ളിയിൽ കടൽക്ഷോഭം: വീടുകളിൽ വെള്ളം കയറി.

Sudheer K

ലഹരിക്കെതിരായുള്ള പുസ്തക ചങ്ങാത്തം 97 സ്കൂളിൽ പൂർത്തിയായി.

Sudheer K

Leave a Comment

error: Content is protected !!