കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ താത്ക്കാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ഉഴുവത്തു കടവ് വയലാർ സ്വദേശി നാലുമാക്കൽ ഉണ്ണികൃഷ്ണ (46) നെയാണ് കണ്ണകി ഗസ്റ്റ് ഹൗസിൻ്റെ മട്ടുപ്പാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രി യിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.