News One Thrissur
Kerala

തൃശൂർ തെക്കേ ഗോപുര നടയില്‍ ഇത്തവണ ഒരുക്കിയത് ആർഭാടം കുറഞ്ഞ പൂക്കളം 

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നടയില്‍ സായാഹ്ന സൗഹൃദ ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ അത്തം നാളില്‍ ഇത്തവണയും വര്‍ണപൂക്കളമൊരുക്കി. വയനാട്ടിലെ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ലളിതമായ പൂക്കളമായിരുന്നു ഇത്തവണ ഒരുക്കിയത്. അത്തപൂക്കളത്തിന്റെ സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ. സുദര്‍ശനന്‍ നിര്‍വഹിച്ചു.

സമര്‍പ്പണ ചടങ്ങില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ വയനാട് ദുരിതാശ്വാസഫണ്ടിലേക്കുള്ള ചെക്കുകള്‍ ഏറ്റുവാങ്ങി. കല്യാണ്‍ഗ്രൂപ്പ് ടി.എസ്. പട്ടാഭിരാമന്‍, അഡ്വ.ഷോബി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൈതാനത്ത് സായാഹ്നത്തില്‍ ഒത്തുചേരുന്നവരുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 16 വര്‍ഷമായി അത്തം നാളില്‍ ഭീമന്‍ പൂക്കളം ഒരുക്കാറുണ്ട്.

Related posts

തൃശൂർ പൂരം കലക്കൽ: തൃപ്രയാറിൽ കെ – പൂരം നടത്തി യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം.

Sudheer K

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Sudheer K

ഒരു ലക്ഷം രൂപയും 12 മൊബൈല്‍ ഫോണും മോഷണം നടത്തിയ ബീഹാർ സ്വദേശിയായ യുവാവിനെ പോലീസ് അറസറ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!