തൃശൂർ: ലാലൂwരിൽ വാടകയക്ക് എടുത്ത വീട്ടിൽ സപിരിറ്റ് സൂക്ഷിച്ച വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ. കൊലക്കേസ് അടക്കം നിരവധി കേസിലെ പ്രതിയായ വാടനപ്പിള്ളി തയ്യില്‍ വീട്ടില്‍ കുമാരന്‍കുട്ടി മകന്‍ മണികണ്ഠന്‍ (41) ആണ് പിടിയിലായത്. രണ്ടു പേരെ കൊലപ്പെടുത്തിയ കേസ് അടക്കം 40 ക്രിമനല്‍ കേസില്‍ പ്രതിയാണ് ഇയാൾ. തൃശൂര്‍ എറണാംകുളം മലപ്പുറം ഭാഗത്തുള്ള കള്ളു ഷാപ്പിലേക്ക് കള്ളിന് വീര്യം കൂട്ടാന്‍ വേണ്ടിയുള്ള സീപരിറ്റ് കാര്യാട്ടുകരയിലുള്ള ഈ വാടക വീട്ടില്‍ നിന്നും ആണ് എത്തിച്ചിരുന്നത്.
ആറുമാസം മുമ്പാണ് ഇയാള്‍ വീട് വാടകയക്ക് എടുത്തത്. വളം സൂക്ഷിപ്പ് കേന്ദ്രം ആണ് എന്നും ഒപ്പം ഉള്ളത് ഭാര്യയും കുട്ടികളുമാണ് എന്നാണ് അയല്‍വാസികളോട് പറഞ്ഞിരുന്നുത്. ‘എന്നാല്‍ ഇയാളുടെ രണ്ടാം ഭാര്യയാണ് ഇതെന്നാണ് പോലീസ് പറഞ്ഞു ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം റേഞ്ച് തലത്തില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ ചാലക്കുടിയില്‍ വെച്ച് നടന്ന വാഹന പരിശോധനയില്‍ സപിരിറ്റുമായി പോയിരുന്ന വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍ പോട്ട ആശ്രമം സിഗ്‌നന്‍ ജംഗ്ഷനോടു ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ ആളെ ചോദ്യം ചെയ്യുതപ്പോഴാണ് മൊത്തം സൂക്ഷിപ്പ് കേന്ദ്രത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ചാലക്കൂടി പോലീസിന്റെ ആവശ്യ പ്രകരം ത്യശൂര്‍ വെസറ്റ് പോലിസ എസ് എച്ച് ഒ ലാല്‍ക്യഷണന്റെ നേത്വത്വത്തില്‍ വൻ പോലീസ് സംഘം സഥലത്ത് എത്തി റെയഡ് നടത്തുകയായിരുന്നു പരിശോധനയില്‍ അകത്തുള്ള മുറിയില്‍ 35 , 45 ലീറ്റര്‍ കൊള്ളുന്ന 110 നീല കന്നാസുകളിലാണ് സൂക്ഷിച്ചിരുന്നത്. യാതെരു സുരക്ഷ സംവിധാനവും കുടംബവുമായി കഴിയുന്ന ഈ വീട്ടില്‍ ഉണ്ടായിരുന്നില്ല വിടിനെ മുന്നില്‍ മണികണ്ഠന്റെ സ്വന്തം പണം മുടക്കി ട്രെസ്സ് പണിതി കൊണ്ട് മതിലിനെ ചുറ്റം മറിച്ചിരുന്നു അതു കൊണ്ടു തന്നെ വാഹനങ്ങളില്‍ പോകുന്നുവെര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും മതിലിനെ അപ്പുറുത്തുള്ള പ്രവര്‍ത്തനങ്ങള്‍ കാണന്‍ സാധ്യമല്ല നിരന്തരം റോഡിലൂടെയും ഈ വിട്ടിലേക്കും വാഹനങ്ങള്‍ വന്നു പോകുന്നുത് കൊണ്ട് നാട്ടുക്കാരും ഇത് ശ്രദ്ധിച്ചിരുന്നില്ല മാത്രമല്ല ഈ വിട്ടില്‍ മൂന്ന വില കൂടിയ വളര്‍ത്ത് നായകളും കാവല്‍ ഉണ്ട് വിടിന്റെ ടെറസ്സിലേക്ക് പോകുന്ന കോണി പടിയില്‍ ഒരു നായയുടെ താമസം ഉച്ചുമുതല്‍ ആരംഭിച്ച് പോലീസിന്റെ പരിശോധന രാത്രി 10 വരെ നീണ്ടു പ്രതിയായ മണികണ്ഠനെ പോലീസ് കസറ്റഡിയില്‍ലെടുത്തു. സംഭവ സമയത്ത് ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.