കണ്ടശാംകടവ്: സെൻറ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഞായറാഴ്ച. തിരുനാളി നോടനുബദ്ധിച്ചുള്ള ദീപാലങ്കാരം വികാരി ഫാ.ജോസ് ചാലയ്ക്കൽ സ്വിച്ച് ഓൺ ചെയ്തു. വൈകീട്ട് 5.30ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ തിരുകർമ്മത്തിന് ഫാ. സ്റ്റാഴ്സൺ കള്ളിക്കാടൻ മുഖ്യകാർമ്മികനാകും, ഫാ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകും. തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, തിരുനാൾ ഊട്ട് എന്നിവ ഉണ്ടാകും. കൺവീനർ അരുൺ ആൻ്റണി, ഫാ. നിതിൻ പൊന്നാരി, സാബു മാളിയേക്കൽ, ആന്റണി വടക്കേത്തല, ജോസഫ് ടി.എൽ, വിൻസെൻ്റ് പള്ളിക്കുന്നത്ത് എന്നിവർ നേത്യത്വം നൽകും.
next post