News One Thrissur
Kerala

മുണ്ടൂരിൽ സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

തൃശ്ശൂർ:  കുന്നംകുളം സംസ്ഥാനപാതയിൽ മുണ്ടൂർ മനപ്പടി പാടത്ത് വെച്ച് സ്വകാര്യ ബസ് ഇടിച്ച് ഐഇഎസ് എൻജിനിയറിംഗ് കോളേജിലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ മകൻ മുഹമ്മദ് അഫ്താബ് (20) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഉടൻ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

Sudheer K

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. 

Sudheer K

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!