News One Thrissur
Kerala

കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. 

കണ്ടശാംകടവ്: സെൻറ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായപരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. രാവിലെ നടന്ന കുർബാനക്ക് വികാരി ഫാ.ജോസ് ചാലയ്ക്കൽ കാർമ്മീകനായി, ലദീഞ്ഞ്, നൊവേന രൂപം എഴുന്നള്ളിച്ചുവെക്കൽ എന്നിവയുണ്ടായി.വൈകീട്ട് നടന്ന ആഘോഷമായ തിരുനാൾ തിരുകർമ്മത്തിന് ഫാ. സ്റ്റാഴ്സൺ കള്ളിക്കാടൻ മുഖ്യകാർമ്മികനായി, ഫാ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകി. തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, ഊട്ടു നേർച്ച, എന്നിവയുണ്ടായി വികാരി ഫാ.ജോസ് ചാലക്കൽ, അസി.വികാരി ഫാ. നിതിൻ പൊന്നാരി, സാബു മാളിയേക്കൽ, ആന്റണി വടക്കേത്തല, ജോസഫ് ടി.എൽ, വിൻസെൻ്റ് പള്ളിക്കുന്നത്ത് , അരുൺ ആന്റണി എന്നിവർ നേതൃത്വം നൽകി.

Related posts

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ

Sudheer K

മണലൂരിൽ വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!