ശ്രീനാരായണപുരം: വെമ്പല്ലൂർ സർവീസ് ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിഭരണം നിലനിറുത്തി. കോൺഗ്രസ് പാനൽ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
പോഴങ്കാവ് എസ്എൻകെ യുപി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. ഇക്‌ബാൽ, കെ.എം. നസീർ ബാബു, മുഹമ്മദ് മൻസൂർ, രാജു പൂതോട്ട്, ഷാജി മുളങ്ങാട്ട്, അമ്പിളി ഉണ്ണികൃഷ്ണൻ, ബിന്ദു സന്തോഷ്, കൃഷ്ണൻ പന്തളത്ത്, ഗ്രീഷ്മ മനീഷ്, അജിതൻ അവിണപ്പുള്ളി ,സ്വഗ്നേവ് എന്നിവരാണ് ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ ആഹ്ളാദ പ്രകടനം നടത്തി.കെ കെ അബീദലി, സി.എൻ. സതീഷ് കുമാർ, ഹനോയ്, എ.പി. ജയൻ, പി.ആർ. രാജേന്ദ്രൻ, പി.കെ.രാജീവ്, സജീവൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.