അരിമ്പൂർ: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയുടെ കീഴിലുള്ള പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ കപ്പേളയിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനനത്തിരുനാൾ ആഘോഷിച്ചു. ജപമാല, ലദീഞ്ഞ് , വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് , സ്നേഹ വിരുന്ന് എന്നിവയുണ്ടായിരുന്നു. തിരുക്കർമങ്ങൾക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജിയോ വേലൂക്കാരൻ സഹകാർമികനായി.
previous post
next post