അരിമ്പൂർ: എറവ് എൻ.എസ്.എസ്. കരയോഗത്തിൻ്റെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും നടത്തി. താലൂക്ക് യൂണിയൻ മെമ്പർ പി.കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് മോഹനൻ പൂവ്വശ്ശേരി അധ്യക്ഷനായി. ക്ഷേത്രം മുൻ ഭാരവാഹികളായ സി.കുഞ്ഞികൃഷ്ണ മേനോൻ, കെ. അപ്പുകുട്ടൻ, മോഹനൻ പൂവ്വശ്ശേരി, കെ. മനോജ്, കെ. രാഗേഷ്, മുൻക്ഷേത്രം ജീവനക്കാരി സി.രാധ എന്നിവരെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സുരേന്ദ്രൻ മങ്ങാട്ട്, ഡോ. പി.ഗിരീഷ് കുമാർ, പി.ഗോപാലകൃഷ്ണൻ മാസ്റ്റർ, മണികണ്ഠൻ കുറുപ്പത്ത് തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. കരയോഗം സെക്രട്ടറി കെ. മധുസൂദനൻ, വിഷ്ണു കുറുപ്പത്ത് തുടങ്ങിയവർ സംസാരിച്ചു.