മതിലകം: യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ 63 കാരനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി വലിയകത്ത് അമ്പലക്കുളത്ത് വീട്ടിൽ സിദ്ധിക്കിനെയാണ് മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.