അന്തിക്കാട്: അന്തിക്കാട് 818ാം നമ്പർ സർവീസ് സഹകരണ സംഘം സഹകരണ വകുപ്പിൻ്റെയും, കൺസ്യൂമർ ഫെഡിൻ്റെയും സഹകരണത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. സംഘം പ്രസിഡൻ്റ് ഇ.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ശ്രീ വത്സൻ, പാൽ വിതരണ സഹകരണ സംഘം പ്രസിഡൻ്റ് കെ.വി. രാജേഷ്, ബോർഡ് അംഗങ്ങളായ ടി.ജി. ദിലീപ് കുമാർ, പി.എസ്. ഭാസ്കരൻ, റീന പോളി, സംഘം സെക്രട്ടറി ഐ.എസ്. ശോണിമ എന്നിവർ പങ്കെടുത്തു.
previous post