അരിമ്പൂർ: സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള അരിമ്പൂർ പഞ്ചായത്ത് കാർഷികേതര സഹകരണ സംഘത്തിൻ്റെ ഓണ വിപണി ആരംഭിച്ചു. കൺസ്യൂമർഫെഡ് വഴി സാധനസാമഗ്രികൾ ശേഖരിച്ച് 12 ഇനം പലചരക്ക് സാധനങ്ങളാണ് സബ്സിഡി നിരക്കിൽ കിറ്റിലാക്കി വിതരണം ചെയ്യുന്നത്. പൊതുവിപണിയെക്കാളും ഇതര സർക്കാർ സംവിധാന ങ്ങളെക്കാളും സബ്സിഡി നിരക്കിൽ ഇവിടെ നിന്നും സാധനങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് സംഘം ഭാരവാഹികൾ പറയുന്നു. സബ്സിഡിയില്ലാത്ത ഇനങ്ങൾക്കും പൊതു വിപണിയെക്കാൾ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. പൊതുവിപണിയിൽ 48 രൂപ വിലയുള്ള അരി കിലോവിന് 30 രൂപയ്ക്കും, 95 രൂപ വിലയുള്ള വെളിച്ചെണ്ണ അര ലിറ്ററിന് 55 രൂപയ്ക്കും, നൽകുന്നു. റേഷൻ കാർഡുകൾ അടിസ്ഥാനപ്പെടുത്തി എല്ലാവർക്കും സഹായമെത്തിക്കുന്ന തരത്തിലാണ് ഓണവിപണിയിലെ വിതരണം ഒരുക്കിയിരിക്കുന്നത് ഞായറാഴ്ചയും വിപണി തുറന്നു പ്രവർത്തിക്കുമെന്ന് പ്രസിഡൻറ് കെ.എം. ഗോപിദാസൻ അറിയിച്ചു. ഓണം വിപണി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന വൈസ് പ്രസിഡൻറ് സി.ജി. സജീഷിന് കിറ്റ് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ടി.കെ. രാമകൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ, വി.ജി. ഗംഗാധരൻ, കെ.ആർ. സുകുമാരൻ, പി.ആർ. ചന്ദ്രിക, ടി.വി. വിദ്യാധരൻ, കെ.ആർ. സുകുമാരൻ, സംഘം സെക്രട്ടറി ടി.വി. ശരണ്യ എന്നിവർ സംസാരിച്ചു.
next post