കാഞ്ഞാണി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പന്തം കൊളുത്തി വിളക്കും കാൽ സെന്ററിൽ നിന്ന് കണ്ടശാങ്കടവ് സെൻട്രലിലേക്ക് നടത്തി തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. വി.ജി.അശോകൻ മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ജി. സുശീൽ ഗോപാലൻ, മുൻ മണ്ഡലം പ്രസിഡണ്ട് റോബിൻ വടക്കേത്തല, പിടി ജോൺസൺ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനീഷ്, സോമൻ വടശ്ശേരി,സി.എൻ. പ്രഭാകരൻ, ജോസഫ് പള്ളിക്കുന്നത്, സ്റ്റീഫൻ നീലങ്കാവിൽ, സത്യൻ കളരിക്കൽ, വി.വി. ജോൺസൺ എന്നിവർ പങ്കെടുത്തു.
previous post