News One Thrissur
Kerala

പിണറായി സർക്കാരിൻ്റെ ദുർഭരണം: അന്തിക്കാട് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം 

അന്തിക്കാട്: മുഖ്യമന്ത്രി പിണാറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തുന്ന മാഫിയ ഭരണത്തിനെതിരെ അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ബി. രാജീവ് നേതൃത്വം നൽകി. മുൻ മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ ,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഈ. രമേശൻ, രഘു നല്ലയിൽ , ഷൈൻ പള്ളിപ്പറമ്പിൽ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി റസിയ ഹബീബ് ,ദളിത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി എ.എസ്. വാസു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ് എന്നിവർ പ്രസംഗിച്ചു. ബാലഗോപാൽ നല്ലയിൽ, ഈ. ഐ. ആൻ്റോ, വി.ഉണ്ണികൃഷ്ണൻ, യൂ. നാരായണൻ കുട്ടി, സുനിൽ കരുവത്ത് , സി.ഡി. പ്രഹ്ലാദൻ , ബാലകൃഷ്ണൻ പുറക്കോട്ട്, രാമചന്ദ്രൻ പണ്ടാറ, യോഹന്നാൻ പാറേക്കാട്ട്, സന്തോഷ് വൈലപ്പുള്ളി, രാഹുൽ പാടൂർ, സനജ് താണിയത്ത്, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു .

Related posts

കോമളം അന്തരിച്ചു. 

Sudheer K

അരിമ്പൂരിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Sudheer K

കിഴുപ്പിള്ളിക്കരയിൽ ടറസ് വീട് തകർന്നു വീണു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.

Sudheer K

Leave a Comment

error: Content is protected !!