പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല. ഇന്നലെ രാത്രി പ ന്ത്രണ്ട് മണിയോടെ പെരിഞ്ഞനം സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്, തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ടാണ്, അമ്മൂസ് ഫുട് വെയർ എന്ന കടയിലേക്ക് ഇടിച്ചുകയറിത്. കടയുടെ ഷട്ടറും ഉള്ളിലെ ഗ്ലാസ് ഷോകേസും പൂർണ്ണമായും തകർന്നു. പെരിഞ്ഞനം സ്വദേശിയായ ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത് ഇയാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
previous post