ചേര്‍പ്പ്: നാട്ടിക നിയോജകമണ്ഡലം സപ്ലൈക്കോ ഓണം ഫെയര്‍ ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി. മുകുന്ദന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എന്‍. ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍ സിനി പ്രദീപ്, തൃശൂര്‍ ഡിപ്പോ മാനേജര്‍ വി. എസ്. അനില്‍കുമാര്‍, സപ്ലൈക്കോ സീനിയര്‍ അസിസ്റ്റന്റ് പി. രാജി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.