കൊടുങ്ങല്ലൂർ: ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ്റെയും എസ്.എൻ.ഡി.പി വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ഷീജയുടെയും മകൻ അനഘ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് കോട്ടപ്പുറം ടോളിന് സമീപമായിരുന്നു സംഭവം. ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ച് റോഡിൽ വീണായിരുന്നു അപകടം. ഉടൻ തന്നെ മെഡികെയർ ആശുപത്രിയിലും തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഞ്ഞാലി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ അനഘ് കോളേജിൽ ഇന്ന് നടക്കാനിരുന്ന ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടത്.
previous post