വടക്കേകാട്: കച്ചേരിപ്പടി സെന്ററിൽ മഹീന്ദ്ര ഗുഡ്സ് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ വൈലത്തൂർ കച്ചേരിപടി സ്വദേശി പൊറ്റേമേൽ വീട്ടിൽ അമലി(18)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
next post