അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ കുടുംബശ്രീയുടെയും കൃഷി വകുപ്പിൻ്റെയും സംയുകത ആഭിമുഖ്യത്തിൽ ഓണം ചന്ത അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ എ.ഡി.സി. അംഗം പ്രസാദ് ചേർത്തടത്തിന് നൽകി നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, അന്തിക്കാട് സി.ഡി.എസ്. ചെയർപേഴ്ൺ മണി ശശി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെഫിർ, കൃഷി ഓഫീസർ കെ.എസ്. ശ്വേത, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.