ശ്രീനാരായണപുരം: ആമണ്ടൂരിൽ ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം, ഹോട്ടലുകളിൽ മോഷണം, പണവും ലോട്ടറി ടിക്കറ്റുകളും, ഭക്ഷ്യവസ്തുക്കളും കവർന്നു. ആമണ്ടൂർ സെൻ്ററിലുള്ള ഫ്രൻസ് ഹോട്ടൽ, ആമണ്ടൂർ പടിഞ്ഞാറ് വശമുള്ള വാപ്പാൻ്റെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കുഴിക്കാട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ഹോട്ടലിൽ നിന്നും നാലായിരം രൂപയും, ആയിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടു. കൂട്ടുങ്ങപ്പറമ്പിൽ സൈനുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള വാപ്പാൻ്റെ കട എന്ന ചായക്കടയിൽ നിന്നും 1500 രൂപയും, ബിസ്ക്കറ്റ്, അണ്ടിപ്പരിപ്പ് എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. മതിലകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
next post