News One Thrissur
Updates

വാടാനപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി അൽനൂർ – ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈന്റെ മകൻ ആഷിഫ് ( 37 )ആണ് മരിച്ചത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു ദിവസമായി ആഷിഫ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മാതാവ് രണ്ട് ദിവസമായി ഫോൺ ചെയ്തിട്ട് എടുക്കാതെ വന്നപ്പോൾ ബുധനാഴ്ച ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയതിനാൽ ജനൽ കമ്പി പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധവുമുണ്ടായിരുന്നു. ആഷിഫ് വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വർഷം മുമ്പ് വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു.

Related posts

കിഴുപ്പിള്ളിക്കര സ്വദേശി അമ്മിണി അന്തരിച്ചു.

Sudheer K

കൗസല്യ അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് യുവാവിന്റെ കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!