തൃശ്ശൂർ: കൊക്കാലയിലുണ്ടായ വാഹനാപകടത്തിൽ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ മരിച്ചു. കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറ് കളപറമ്പത്ത് ഉമാദേവി (ആശ 51) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ, പെട്ടന്ന് സ്കൂട്ടറിൽ നിന്നും വീണപ്പോൾ പിന്നിൽ നിന്നും വന്നിരുന്ന ലോറി ദേഹത്ത് കൂടി കയറിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
previous post
next post