കാഞ്ഞാണി: പൂക്കളം തീർത്തും ഓണസദ്യ നടത്തിയും അന്തിക്കാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കിയാണ് പരിപാടികൾ നടത്തിയത്.. എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ പ്രസ്സ് ക്ലബ് അംഗമായ ജോസ് വാവേലിയുടെ മകൻ എറിൻ കെ. ജോസിന് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു.
ഓണാഘോഷം സി.സി. മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓണം അലവൻസും ഉപഹാര സമർപ്പണവും എം.എൽ.എ. നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവൻ കാരമുക്ക് , ട്രഷറർ വി.എസ്. സുനിൽകുമാർ, എ.ജെ. വിൻസെന്റ്, കെ.എസ്. ശശിധരൻ, സുബ്രൻ അന്തിക്കാട്, ജോസ് വാവ്വേലി, വിജോ ജോർജ്, ഷൈജു, മണികണ്ഠൻ കുറുപ്പത്ത്, സായൂജ് തൃപ്രയാർ, സജീഷ്, ഷാജു എന്നിവർ സംസാരിച്ചു.