കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലം സെൻ്ററിനടുത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിയിൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോയിരുന്ന കാറും, ഈ കാറിൽ മറ്റൊരു ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കാർ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശിയെ ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ കാനയിലേക്ക് തെന്നിയ നിലയിലാണ്. കാറിന്റെ മുൻഭാഗവും ലോറിയുടെ ആക്‌സിലും തകർന്നിട്ടുണ്ട്.