തളിക്കുളം: പൂരം മാത്രമല്ല പിണറായി സർക്കാർ മുടക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളെയും പിണറായി വിജയൻ സർക്കാർ മുടക്കി കളഞ്ഞെന്ന് എഐസിസി മെമ്പർ അനിൽ അക്കര പറഞ്ഞു. ജൽ ജീവൻ പദ്ധതി പ്രകാരമുള്ള കുടിവെള്ളം അടുത്ത കാലത്തൊന്നും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകില്ലെന്നും പല പദ്ധതികൾക്കുമുള്ള വിഹിതം സ്വന്തം താല്പര്യത്തിനായി വക മാറ്റി ചിലവ് ചെയ്തെന്നും അനിൽ അക്കര പറഞ്ഞു. തളിക്കുളം പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി തളിക്കുളം സെൻ്ററിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ ഹിറോഷ് ത്രിവേണി, മുൻ മണ്ഡലം പ്രസിഡൻ്റ് ഗഫൂർ തളിക്കുളം, നാട്ടിക അസംബ്ലി ഐ.ടി. സെൽ കോർഡിനേറ്റർ രമേഷ് അയിനിക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി ഉൻമേഷ്.പി.കെ, മണ്ഡലം ട്രഷറർ എം.കെ. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ലിൻ്റ സുഭാഷ് ചന്ദ്രൻ, പഞ്ചായത്ത് മെംബർ ഷൈജ കിഷോർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷഹബു, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് നീതു പ്രേംലാൽ, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ആർ. വാസൻ, പ്രവാസി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. അബ്ദുൾ കാദർ, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ. ഉദയകുമാർ, കുടുംബശ്രീ ചെയർ പേഴ്സൺ മീന രമണൻ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എ.സി. പ്രസന്നൻ, ഷീജ രാമചന്ദ്രൻ, കെ.എസ്. രാജൻ, കെ.ടി. കുട്ടൻ, കബീർ കയ്യാലാസ്, എ.പി. രത്നാകരൻ, എൻ മദനമോഹനൻ, കെ എ ഫൈസൽ, എ.എ. യൂസഫ്, മദനൻ വാലത്ത്, യു.എ. ഉണ്ണികൃഷ്ണൻ, സിന്ധു സന്തോഷ്, ജയപ്രകാശ് പുളിക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.