കൊടുങ്ങല്ലൂർ: കോതപറമ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ബസ് യാത്രികർക്കാണ് പരിക്കേറ്റത്, ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും യാത്രക്കാരുമായി അസ്‌മാബി കോളേജ് ഭാഗത്തേക്ക് പോയിരുന്ന ബസിൽ ഗുരുവായൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.