പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കരയിൽ നിന്ന് മെത്താംഫിറ്റമിൻ എന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്ന് കൈവശം വെച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ് ഇക്ബാൽ ( 24 ) നെ ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ അശ്വിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാളുകമായി ലഹരിമാഫിയ പിടിമുറുക്കിയ കിഴുപ്പിള്ളിക്കരയിൽ ഇതിനെതിരെ നിലവിൽ വന്ന ജനകീയ സമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് എക്സൈസിന്റെയും പൊലിസിന്റെയും നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാണ്.