News One Thrissur
Updates

ഉത്രാട ദിനം മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി ജില്ലാ കലക്ടർ

കൊടുങ്ങല്ലൂർ: ഉത്രാട ദിനം മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മത്സ്യ ബന്ധന വള്ളത്തിൽ യാത്ര നടത്തി. രാവിലെ 5 ന് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തിൽ 50 മത്സ്യ തൊഴിലാളികളോടൊപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ കളകടർ പോയി. ഫിഷറീസ് ഹാർബറിൽ നിന്ന് വടക്കു പടിഞ്ഞാറ് ഏകദേശം 12 നോട്ടിക്കൽ മൈൽ ദൂരം (22 കീ. മീ) അഞ്ചു മണിക്കൂറോളം സമയം തൊഴിലാളികളോടൊപ്പം വള്ളത്തിൽ ചെലവിട്ടു. അവർ നേരിടുന്ന വിവിധ വിഷയങ്ങളുമായി ചർച്ച ചെയ്തു. തിരികെ എത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. മീൻ പിടിക്കുന്നതിൽ പങ്കാളിയായും തൊഴിലാളികൾക്കൊപ്പം സെൽഫി എടുത്തും, എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കളക്ടർ മടങ്ങിയത്. ഫിഷറീസ് ഉദ്യോഗസ്ഥർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Related posts

മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു.

Sudheer K

വാടാനപ്പിള്ളിയിൽ ബൈക്ക് അപകടം : 2 പേർക്ക് പരിക്ക്

Sudheer K

നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!