കൊടുങ്ങല്ലൂർ: ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കോട്ടപ്പുറം പാലത്തിൻമേൽ ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. മൂത്തകുന്നം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോയിൽ ദിശതെറ്റി വന്ന കാർ ചെന്നിടിക്കുകയായ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മേത്തല അറക്കൽ അബ്ദുൾ റസാക്കിനെ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.