അന്തിക്കാട്: അന്തിക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുൽ ഹുദ മദ്രസ വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നബിദിനാഘോഷം സംഘടിപ്പിച്ചു.സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പതിപറമ്പത്ത് അബ്ദുൾ നാസർഹാജി അധ്യക്ഷനായി. മസ്ജിദിൽ നിന്നാരംഭിച്ച ഘോഷയാത്ര പാന്തോട് സെൻ്റർ, അന്തിക്കാട് മേനോൻ ഷെഡ്. എന്നിവിടങ്ങളിൽ പര്യടനം നടത്തി മദ്രസയിൽ സമാപിച്ചു. തുടർന്ന് മസ്ജിദിൽ നടന്ന മൗലിദിന് മഹല്ല് ഖത്തീബ് അബ്ദുൾ സലാം അഹ്സനി, സദർ മുഅല്ലിം ഉനൈസ് അഷ്റഫി ചേർപ്പ്, മുഅദ്ദിൻ റൈഹാൻ സഖാഫി മിർഹാനി, ഷമീർസഖാഫി,നൗഫർ സഖാഫി, ഷെഫീർ ഫാളിലി,ബഷീർ ഉസ്താദ്, മഹല്ല് സെക്രട്ടറി കെ.കെ. അബ്ദുൾ സലാം, വൈ: പ്രസിഡൻറ് അബ്ബാസ് വീരാവുണ്ണി, ജോ: സെക്രട്ടറി റാഫി കുഞ്ഞിക്ക, ട്രഷറർ പി.എ. ഹംസ, ഭാരവാഹികളായ പുഴങ്കരയില്ലത്ത് അബ്ദുൾ ഖാദർ, പുതുമനക്കര നൗഷാദ്, പട്ടാട്ട് സൈനുദ്ദീൻ, പുതുമനക്കര അബ്ദുൾ റസാഖ്, എടക്കാട്ടുതറ അബ്ദുള്ള, തുടങ്ങിയവർ നേതൃത്വം നൽകി. നബി ജനിച്ച സമയത്തിനെ അനുസ്മരിച്ച് തിങ്കളാഴ്ച്ച പുലർച്ചെ നാലിന് മസ്ജിജിദിൽ പ്രഭാത മൗലിദും നടന്നു. മദ്രസ്സകുട്ടികളുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും സർഗ്ഗവസന്തം ബുധനാഴ്ച ദി അന്തിക്കാട്സ് ഹാളിൽ നടക്കും.
next post