കയ്പ്പമംഗലം: ഓണദിവസങ്ങളില്‍ കയ്പമംഗലത്തുണ്ടായ വ്യത്യസ്ത അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3 പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാള്‍ നിയമം ലംഘിച്ച് നാട്ടിലെത്തിയതിന് കയ്പമംഗലം ഡോക്ടര്‍പടി സ്വദേശി അരവീട്ടില്‍ ശരത്‌ലാല്‍ (30)നെയും, ചളിങ്ങാട് ലക്ഷം വീട് കോളനിയില്‍ അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് കോളനിയിലെ തട്ടേക്കാട്ട് അരുണ്‍കുമാര്‍ (27)നെയുമാണ് അറസ്റ്റ് ചെയ്തത്. പുത്തന്‍വീട്ടില്‍ സജീവനാ(43)ണ് കുത്തേറ്റത്. സഹോദരന്റെ മകനുമായി അരുണ്‍കുമാര്‍ അടിയുണ്ടാക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് സജീവന് കുത്തേറ്റത്. കയ്പമംഗലം പന്ത്രണ്ടിലെ കോളനിയില്‍ അയല്‍വാസിയായ സ്ത്രീയെും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതിന് കാരേക്കാട്ട് ഷിനീഷ് (ഷിജു 39)നെയും കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരേയും റിമാന്‍ഡ് ചെയ്തു.
previous post