പെരിഞ്ഞനം: ദേശീയപാതയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. എസ്.എന്‍. പുരം പോഴങ്കാവ് സ്വദേശി പണിക്കാട്ടില്‍ അമല്‍ (27), പുതിയകാവ് പാലക്കപ്പറമ്പില്‍ സനല്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരും എറണാകുളത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ഷുക്കൂറിനും പരിക്കുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പെരിഞ്ഞനം ലൈഫ് ഗാര്‍ഡ്‌സ്, പുന്നക്കബസാര്‍ ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
next post