കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സൈക്കിളിൽ സഞ്ചരിക്കവെ റോഡിലെ കുഴിയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലൂറ്റ് പള്ളത്ത്കാട് റോഡിൽ കുഴിക്കണ്ടത്തിൽ പരേതനായ ഹസ്സൻ്റെ മകൻ സഗീർ (57) ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തിയ്യതി രാത്രിയിൽ സൈക്കിളിൽ പോകുകയായിരുന്ന സഗീറിന് ചാപ്പാറയ്ക്ക് സമീപം റോഡിലെ വലിയ കുഴിയിൽ വീണാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരണമടയുകയായിരുന്നു. ചരക്ക് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.
previous post