News One Thrissur
Updates

വയനാട് ദുരിതാശ്വാസ ഫണ്ട് : കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം നടത്തി.

തൃപ്രയാർ: വയനാട് ദുരന്തത്തിന്റെ പേരിൽ കള്ളക്കണക്ക് ഉണ്ടാക്കിയും ചിലവുകൾ പെരുപ്പിച്ചു കാട്ടിയും പിണറായി വിജയനും കേരളസർക്കാരും നടത്തുന്ന കൊടും കൊള്ള കേരളത്തിന് തന്നെ അപമാനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. കേന്ദ്രസഹായത്തിനായി കേരളം ഒന്നാകെ കാത്തിരിക്കുമ്പോൾ പിണറായി വിജയൻ സർക്കാരിൽ നിന്നും പുറത്തു വരുന്ന കണക്കുകൾ കേന്ദ്രത്തിന് ആയുധം കൊടുക്കുന്ന വടി കൊടുക്കുന്ന കണക്കുകൾ ആണെന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു.

വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തുന്ന പിണറായി വിജയൻ സർക്കാരിന്റെ അഴിമതികൾ ക്കെതിരെയും, വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധ പ്രസാദ്, പി.കെ. നന്ദനൻ, സി.എസ്. മണികണ്ഠൻ, മധു അന്തിക്കാട്ട്,പിസി ജയപാലൻ, ബിന്ദു പ്രദീപ്, രഹന ബിനീഷ് എന്നിവർ സംസാരിച്ചു, പി.വി. സഹദേവൻ, കെ.വി. സുകുമാരൻ, സുധി ആലക്കൽ, എ.എസ്. പത്മപ്രഭ, മുഹമ്മദാലി കണിയാർക്കോട്,കൃഷ്ണകുമാർ എരണഴത്ത് വെങ്ങാലി, കമല ശ്രീകുമാർ, ജീജ ശിവൻ, സ്കന്തരാജ് നാട്ടിക,സരോജിനി പേരോത്ത്, ജയരാമൻ അന്ടെഴത്ത്, ജയരാജൻ, മോഹൻദാസ് പുലാക്ക പറമ്പിൽ, രാജീവ് അരയം പറമ്പിൽ,തുടങ്ങിയവർ പ്രകടനത്തിൽ നേതൃത്വം നൽകി.

Related posts

ജനവാസമേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി.

Sudheer K

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമ്മിയൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

Sudheer K

ആകാശപ്പാത നാടിന് സമർപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!