News One Thrissur
Updates

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃപ്രയാർ: ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം, രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.

Related posts

പുളിക്കക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Sudheer K

തൃപ്രയാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ

Sudheer K

സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സമാപിച്ചു

Sudheer K

Leave a Comment

error: Content is protected !!