തൃപ്രയാറിൽ കണ്ടയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിയടക്കം രണ്ട് പേർ മരിച്ചു.
തൃപ്രയാർ : കണ്ടയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ദേശീയപാത 66 തൃപ്രയാർ തെക്കേ ആൽ മാവിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടരക്കാണ് അപകടം. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ മുഹമ്മദ്ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് സലീമിൻ്റെ മകൻ നിഹാൽ (19) നെ പരിക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശിർവാദും മുഹമ്മദ് ഹാഷിമും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൂവരും സഞ്ചരിച്ചിരുന്ന കെ.എൽ 75 എ. 3616 നമ്പർ സ്കൂട്ടറും കെ.എൽ 33- K 1514 നമ്പർ കണ്ടയ്നർ ലോറിയുടെ വലതുഭാഗത്ത് നേർക്കുനേരെ വന്നാണ് കൂട്ടിയിടിച്ചത്. മൂന്നു പേരും തൃപ്രയാർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് പോകും വഴിയാണ് അപകടത്തിൽപെട്ടത്.
വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു. ആശിർവാദിൻ്റെ മാതാവ് പ്രതിഭ.സഹോദരങ്ങൾ ഡോ. ആദർശ (രാജഗിരി ആശുപത്രി ), അലിഷ (എഞ്ചിനീയർ കാനഡ ). മുഹമ്മദ് ഹാഷിമിൻ്റെ മാതാവ് മെഹ് ന. സഹോദരങ്ങൾ മുഹമ്മദ് ഹിഷാം, മുഹമ്മദ് ഹാസിം , ഹയഹസ്റത്ത് .