News One Thrissur
Updates

വീട്ടമ്മ പാടത്ത് കുഴഞ്ഞുവീണു മരിച്ചു

ആലപ്പാട്: പുറത്തൂർ സ്വദേശിയായ വീട്ടമ്മ പാടത്ത് കുഴഞ്ഞുവീണു മരിച്ചു . മേൽവീട്ടിൽ അശോകൻ ഭാര്യ ലളിത ( 50 ) ആണ് മരിച്ചത് . ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അശോകനും ഭാര്യ ലളിതയും പുറത്തൂർ പടവിലെ സ്വന്തം നിലത്തിൽ പുല്ല് വാരുന്നതിനിടെയാണ് സംഭവം. പുല്ല് വാരുന്നതിനിടെ കുഴഞ്ഞ് വീണ ലളിതയെ അശോകനും സമീപത്തുണ്ടായിരുന്ന കർഷകരും ചേർന്ന് ആലപ്പാട് കുടുംബാരോഗ്യ കേന്ദത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച സംസ്കരിക്കും. മകൾ: അജീഷ. മരുമകൻ: വിഷ്ണു.

Related posts

കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

Sudheer K

മുസ്ലീം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി നിർമിച്ചു നൽകുന്ന മൂന്നാമത് ബൈത്തുറഹ്മ സമർപ്പണം നാളെ.

Sudheer K

സുരേഷ് അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!