മതിലകം: വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി.കൂളിമുട്ടം ഭജനമഠം ബീച്ച്, കോഴിപ്പറമ്പിൽ പരേതനായ കുഞ്ഞുവേലാണ്ടി ഭാര്യ അംബുജാക്ഷി(84) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ഇവരെ വീട്ടുമുറ്റത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രിയിൽ മകൾ തുടർച്ചയായി ഫോൺ ചെയ്തിട്ടും അമ്മ ഫോൺ എടുക്കാത്തതിനെ തുടർന്ന് ഇന്ന് രാവിലെ വിവരം അറിയാൻ മകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. മക്കൾ: ബേബി, മണി (റിട്ടയേർഡ് ബാങ്ക് ജീവനക്കാരി), ജിജി, ഷീജ (അധ്യാപിക), ഹിത, ലാൽ (വിദേശം), ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.