വാടാനപ്പള്ളി: കോൺഗ്രസ് നേതാവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എരണേഴത്ത് ഇ.ബി. ഉണ്ണികൃഷ്ണൻ (62) അന്തരിച്ചു. കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം മുൻ പ്രസിഡൻ്റാണ്. മദ്യ നിരോധന സമിതി, സ്നേഹസ്പർശം പാലിയേറ്റീവ് സൊസൈറ്റി, ആക്ട്സ് വാടാനപ്പള്ളി ബ്രാഞ്ച് എന്നിവയുടെ ഭാരവാഹിയാണ്. പരേതൻ്റെ കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: ഷീജ. മകൻ: ഉദയ് (ദുബായ്). സംസ്കാരം വെള്ളിയാഴ്ച 4.30 ന് വീട്ടുവളപ്പിൽ.