തൃപ്രയാർ: അപകടങ്ങളിലും അതാഹിതങ്ങളിലും പെടുന്നവരെ പ്രഥമ ശുശ്രൂഷ നൽകി എത്രയും വേഗം ആശുപത്രിയിൽ സൗജന്യമായി എത്തിച്ച് ജീവൻ രക്ഷാപ്രവർത്തനം നടത്തുന്ന ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ ബിരിയാണി ചലഞ്ചുമായി നിങ്ങളുടെ മുന്നിലേക്ക്. ഇതിനായി 130 രൂപ നിരക്കിൽ ബിരിയാണി വിതരണം ചെയ്യും. സെപ്റ്റബർ 30 തിങ്കളാഴ്ച രാവിലെ 11.30 മുതൽ തളിക്കുളം കെഎസ്ഇബി ഓഫീസ് പരിസരം, നാട്ടിക ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം, വലപ്പാട് മണപ്പുറം ഓഫീസ് പരിസരം, തൃപ്രയാർ കിഴക്കേ നട, തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയം എന്നിവടങ്ങളിലാണ് വിതരണം. ബിരിയാണി ചലഞ്ച് വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടേയും സഹകരണം വേണമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ വീടുകളിൽ ആഘോഷങ്ങൾ നടക്കുമ്പോൾ മംഗള ദിനോപഹാരം എന്ന പദ്ധതിയും ഉറ്റവരുടെ വിയോഗത്തിൻ്റെ ഓർമ്മ ദിനത്തിൽ ഓർമ്മക്കായ് ഹൃദയപൂർവ്വം എന്ന പദ്ധതിയും, പേപ്പർ, ആക്രി ചലഞ്ചും മെമ്പർഷിപ്പും ബോക്സ് കളക്ഷനും, സംഭാവനകളുമായാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് തൃപ്രയാറിൽ വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പ്രസിഡൻ്റ് പി. വിനു, സെക്രട്ടിറി സന്തോഷ് മാടക്കായി, ട്രഷറർ വി. ഗോപാലകൃഷ്ണൻ, കൺവീനർ പ്രേംലാൽ വലപ്പാട്, എം.കെ. ബഷീർ. ജില്ലാ കമ്മിറ്റി അംഗം എന്നിവർ അറിയിച്ചു.
previous post