News One Thrissur
Updates

കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ പൂക്കടയിൽ നിന്നും പണം കവർന്നു.

കൊടുങ്ങല്ലൂർ: ചന്തപ്പുരയിൽ പൂക്കടയിൽ നിന്നും പണം കവർന്നു. ഉഴുവത്ത്കടവ് തരുപീടികയിൽ നൗഷാദിൻ്റെ ഉടമസ്ഥതയിൽ ചന്തപ്പുര സിഗ്നൽ ജംഗ്ഷന് സമീപം റോഡരികിൽ പ്രവർത്തിക്കുന്ന കെ.കെ ഫ്ലവേഴ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയിൽ മറ്റൊരിടത്ത്‌ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് താഴ് തുറന്നാണ് പണം കവർന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം രൂപ നഷ്ടപ്പെട്ടതായി നൗഷാദ് പറഞ്ഞു. ഇന്ന് രാവിലെ കട തുറക്കാനെ ത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts

രഖിത്ത് അന്തരിച്ചു.

Sudheer K

റോളർ ബാസ്ക്കറ്റ്ബോൾ ദേശീയ ചാമ്പ്യൻ സഹസ്രക്ക് നാടിൻ്റെ ആദരം:എംഎൽഎ വസതിയിലെത്തി ആദരിച്ചു

Sudheer K

ലിസി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!